മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിഡി സതീശന്‍
2 December 2024
മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തിൽ കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. അത് നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. വേഗത്തില്‍ വിഷയത്തിന് പരിഹാരം കണ്ടെത്തണം. കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ല.
മുനമ്പത്തെ ജനങ്ങള്‍ക്കായി യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും പ്രതിഷേധം നടക്കുക. സര്‍വകക്ഷി യോഗം കത്തയച്ചപ്പോഴാണ് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. കമ്മീഷനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പറയണം, മൂന്ന് മാസം സമയം ചുരുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.