കെ.വി. തോമസ് സിപിഎം-സംഘപരിവാർ ഇടനിലക്കാരൻ: വി ഡി സതീശൻ


മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസ് സിപിഎം-സംഘപരിവാർ ഇടനിലക്കാരൻ ആണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ പ്രത്യേക പ്രതിനിധി തസ്തികയിൽ കെ വി തോമസാണ് നിയമിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി തസ്തിക എന്തിനാണ്. സമ്പത്തിനെ നിയമിച്ചപ്പോൾ എന്ത് പ്രയോജനമുണ്ടായി. സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായി? തോമസിന്റെ നിയമനം രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഈ നിയമനം- വി ഡി സതീശൻ പറഞ്ഞു.
ഡൽഹിയിൽ കേരളാ സർക്കാറിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ കെ.വി. തോമസിനെ നിയമിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. നേരത്തെ, മുൻ എംപി എ. സമ്പത്തിനെ സംസ്ഥാനത്തിന്റെ പ്രതിനിധിയായി സർക്കാർ നിയമിച്ചിരുന്നു