വിസിമാരെ പുറത്താക്കിയ നടപടിയെ വീണ്ടും പിന്തുണച്ചു പ്രതിപക്ഷ നേതാവ് രംഗത്ത്
കോൺഗ്രസ് ഹൈക്കമാൻഡ് ഗവർണറുടെ നടപടിയെ വിമർശിച്ചു രംഗത്ത് വന്നതിനു പിന്നാലെ വിസി മാരെ പുറത്താക്കിയ നടപടിയെ പിന്തുണച്ചു പ്രതിപക്ഷ നേതാവ് വീണ്ടും രംഗത്ത് വന്നു.
ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയാണ് കെ.സി വേണുഗോപാൽ.
എന്നാൽ ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് എന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം സർവകലാശാല വൈസ് ചാൻസലർമാരുടെ രാജി തേടിയ ഗവർണർക്കെതിരെ മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു. പ്രതിപക്ഷ നേതാവ് ബി.ജെ.പിയുടെ തന്ത്രത്തിനു കൂട്ടുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.