ഗ്ലീസറിന്‍ തേച്ചാണ് വീണ ജോര്‍ജ് വന്ദനയുടെ മൃതദേഹത്തിനരികില്‍ കരഞ്ഞത്; ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്
കോട്ടയം:കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്കിടെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.വീണ ജോര്‍ജ് നാണം കെട്ടവളെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി..ഡിസിസിയുടെ എസ് പി ഓഫീസ് മാര്‍ച്ചിലാണ് മന്ത്രിയെ നാണം കെട്ടവള്‍ എന്ന് നാട്ടകം സുരേഷ് വിശേഷിപ്പിച്ചത്.ഗ്ലീസറിന്‍ തേച്ചാണ് വീണ ജോര്‍ജ് വന്ദനയുടെ മൃതദേഹത്തിനരികില്‍ കരഞ്ഞതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു.മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും നടത്തുന്ന സമരം ഇന്നും തുടരുകയാണ്. അമിത ജോലിഭാരം, വീക്കിലി ഓഫ് പോലും എടുക്കാന്‍ കഴിയാത്ത വിധമുള്ള ആള്‍ക്ഷാമം, ശോചനീയമായ ഹോസ്റ്റല്‍ സൗകര്യം എന്നിവ ഉയര്‍ത്തിയാണ് സമരം. പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാനതലത്തില്‍ കമ്മിഷന്‍ വെയ്ക്കണമെന്നാണ് അവശ്യം. സമരത്തിന്‍്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി ഇന്ന് മെഡിക്കല്‍ പി. ജി അസോസിയേഷന്‍, ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ സംഘടനകളുമായി ചര്‍ച്ച നടത്തും.