റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെവിട്ട വിധി; വിദ്വേഷപ്രചാരണം നടത്തിയാല്‍ കര്‍ശനനടപടി

single-img
30 March 2024

കാസർകോട് ജില്ലയിലെ റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി വിധിയില്‍ വിദ്വേഷപ്രചാരണം നടത്തിയാല്‍ കര്‍ശനനടപടിയെന്ന് കേരള പൊലീസ്. സൊശ്ഹയാൽ മീഡിയയിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു .

സംസ്ഥാന പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇവ വ്യക്തമാക്കിയിരിക്കുന്നത്. സമാനമായ സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സോഷ്യൽ മീഡിയയിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും കേരള പൊലീസ് അറിയിക്കുന്നു.

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപം :

റിയാസ് മൗലവി വധക്കേസിൻ്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തും.