എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

single-img
20 October 2022

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിക്കുക. എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിക്കും.

ഉത്തരവ് പുറപ്പെടുവിക്കും മുമ്ബ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അധ്യാപികയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ചെയ്ത കേസില്‍ എല്‍ദോസിനെതിരെ വധശ്രമത്തിനുള്ള വകുപ്പും ഉള്‍പ്പെടുത്തി. കോവളത്തെ ആത്മഹത്യാ പോയന്റിന് സമീപത്തുവെച്ച്‌ കൊല്ലാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണിത്.

യുവതിയെ ബലാത്കാരമായി നഗ്‌നയാക്കിയെന്ന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവളം ഗസ്റ്റ്ഹൗസില്‍വെച്ച്‌ പീഡിപ്പിച്ചെന്ന മൊഴിയില്‍ അന്വേഷണസംഘം യുവതിയെ തെളിവെടുപ്പിനായി അവിടെയെത്തിച്ചു. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ എല്‍ദോസ് കുന്നപ്പിള്ളി അവിടെ മുറിയെടുത്തിരുന്നതായി കണ്ടെത്തി. പൊലീസ് കേസെടുത്തതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി ഒളിവിലാണ്.