കേരള കോൺഗ്രസ് വിട്ട വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു; കെ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു

single-img
23 April 2023

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നും രാജിവെച്ച വിക്ടർ ടി തോമസ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവദേകർ എം.പിയുടെ സാന്നിധ്യത്തിലാണ് എറണാകുളം ബിജെപി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിക്ടർ അഗത്വം സ്വീകരിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

കേരളത്തിൽ യു.ഡി.എഫ് കാലുവാരുന്നവരുടെ മുന്നണിയായി മാറിയെന്ന് വിക്ടർ ടി തോമസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 20 വർഷത്തിലധികമായി യുഡിഎഫ് ചെയർമാനായിരുന്ന വിക്ടർ ടി തോമസ് മുന്നണി വിട്ട് ബിജെപിയിൽ ചേർന്നത് യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു വികടർ ടി തോമസ്. സംസ്ഥാനത്തെ 2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരുവല്ല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായിരുന്നു വിക്ടർ.