പുനർജ്ജനി പദ്ധതി; കേന്ദ്ര അനുമതിയില്ലാതെ വിദേശത്തുനിന്ന് പണം പിരിച്ചു; വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

single-img
9 June 2023

സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. പ്രളയത്തിനു പിന്നാലെ പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്ന് പണം പിരിച്ചു എന്നാണ് ആരോപണം.

പദ്ധതിക്കുള്ള പണപ്പിരിവിനായി കേന്ദ്ര അനുമതി തേടാതെ പോയതില്‍ ഗുരുതര ക്രമക്കേട് ഉണ്ടെന്ന ആരോപണവും ഉയര്‍ന്ന് വന്നു. വിഷയത്തിൽ ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസില്‍ ആണ് വിജിലന്‍സില്‍ പരാതി നൽകിയത്. ഈ പരാതിയിൽ പ്രഥമ പരിശോധനക്ക് ശേഷം അനുമതിക്കായി സ്പീക്കറിന് കൈമാറി.

പക്ഷെ വിജിലൻസ് അന്വേഷണത്തിന് തന്‍റെ അനുമതി വേണ്ടെന്ന് സ്പീക്കർ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. അതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലന്‍സ് തീരുമാനം.