വാളയാര്‍ ആര്‍.ടി.ഓ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

6 December 2022

വാളയാര്‍: വാളയാര്‍ ആര്‍.ടി.ഓ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 7200 രൂപ കണ്ടെത്തി.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
ചെക്ക്‌പോസ്റ്റില്‍ വീണ്ടും കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് വാളയാറിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ കൗണ്ടറില്‍ നിന്നും 7200 രൂപ കണ്ടെത്തിയത്. ഈ സമയത്ത് ആറ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.
വിജിലന്‍സ് ഡി.വൈ.എസ്.പി എന്‍ ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവര്‍ക്കെതിരെ നടപടിയെടുക്കാനും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.