രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങളുമായി വിജയ്

single-img
26 June 2024

ലോക്സഭയിൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. രാജ്യത്തെ പാർലമെന്റിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് എതിരില്ലാതെ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങളെന്നാണ് എക്‌സിൽ വിജയ് എഴുതിയത് .

നമ്മുടെ രാജ്യത്തെ ജനങ്ങളെ സേവിക്കാൻ ആശംസിക്കുന്നുവെന്നും വിജയ് തന്റെ പോസ്റ്റിൽ പറയുന്നു. അതേസമയം, നീണ്ട പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോക്‌സഭയ്ക്കു പ്രതിപക്ഷനേതാവിനെ ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ ഇന്ത്യാ മുന്നണി യോഗത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുലിനു കാബിനറ്റ് റാങ്കും പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനവും ലഭിക്കും.