കേരളത്തിൽ ‘ടർബോ’യുടെ കളക്ഷൻ മറികടക്കാനാവാതെ വിജയ്‌യുടെ ‘ദി ഗോട്ട്’

single-img
7 September 2024

കേരളത്തിൽ മമ്മൂട്ടി നായകനായ ‘ ടർബോ ‘ യുടെ മുന്നിൽ അടിപതറി ദളപതി വിജയ് സിനിമ ‘ദി ഗോട്ട്’ . ഈ മാസം അഞ്ചിന് റിലീസ് ചെയ്ത ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ ആദ്യ ദിവസത്തിൽ കേരളത്തിൽ നിന്ന് സ്വന്തമാക്കിയത് 5.80 കോടിയാണ്. എന്നത്‌ മെയ് മാസം റിലീസിനെത്തിയ മമ്മൂട്ടി ചിത്രം ‘ടർബോ’ നേടിയത് 6.15 കോടിയാണ് .

2024 ൽ കേരള ബോക്സ് ഓഫീസിലെ ആദ്യ ദിന കളക്ഷനിൽ നിലവിൽ നാലാം സ്ഥാനത്താണ് വിജയ്‌യുടെ ഗോട്ടുള്ളത്. മോഹൻലാൽ നായകനായ ‘മലൈക്കോട്ടൈ വാലിബൻ’ (5.85 കോടി), പൃഥ്വിരാജിന്റെ ‘ആടുജീവിതം’ (5.83 കോടി) എന്നീ സിനിമകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

അതേസമയം, വിജയ്‌യുടെ പേരില്‍‌ തന്നെയാണ് സംസ്ഥാനത്തെ ഓള്‍ ടെെം ഓപ്പണിങ് ഡേ റെക്കോര്‍ഡ്. ലോകേഷ് കനകരാജ് ഒരുക്കിയ ‘ലിയോ’ നേടിയ 12 കോടിയാണ് ആ സ്ഥാനം വിജയ്ക്ക് കേരളത്തിൽ നേടിക്കൊടുത്തത്.