വിനായകന്‍ വേറെ ലെവല്‍ ആളാണ്; ‘ജയിലർ’ സംവിധായകൻ നെൽസൺ പറയുന്നു

single-img
12 August 2023

നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ‘ജയിലര്‍’ ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ദക്ഷിണേന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാം ഒരു സിനിമയില്‍ എത്തിയപ്പോള്‍ പ്രേക്ഷകരും ഇത് ആഘോഷമാക്കുകയാണ്.

ഇപ്പോൾ ഇതാ, വില്ലന്‍ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയെയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുയാണ് സംവിധായകന്‍ നെല്‍സണ്‍ . “ഈ സിനിമയിൽ മമ്മൂട്ടി സര്‍ തന്നെ വേണം എന്നല്ല, മറിച്ച് ഒരു വലിയ ആര്‍ട്ടിസ്റ്റിനെ തന്നെ കൊണ്ടുവരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇതുപോലെ ആകില്ലായിരുന്നു. വിനായകന്റെ റോളില്‍ ഒരു പുതുമയുണ്ട്. വിനായകന്‍ വേറെ ലെവല്‍ ആളാണ്. അദ്ദേഹത്തിന്റെ ലുക്ക് എനിക്ക് വലിയ ഇഷ്ടമാണ്.

ഒരു മല്ലു വില്ലന്‍ കഥാപാത്രമാണ് ഞാന്‍ എഴുതിയത്. അതുകൊണ്ടുതന്നെ വില്ലനെ കേരളത്തില്‍ നിന്നു തന്നെ വേണമെന്നത് നിര്‍ബന്ധമായിരുന്നു. ആദ്യം തമിഴും മലയാളവും ഇടകലര്‍ന്ന് സംസാരിക്കുന്ന ഒരാളെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഡെഡ്ലി ലുക്ക്, സംസാരിക്കുന്ന സ്‌റ്റൈല്‍ ഇതൊക്കെയാണ് വിനായകന്റെ സിഗ്‌നേച്ചര്‍. അങ്ങനെയാണ് അദ്ദേഹത്തിലെത്തിയത്”.

തെലുങ്ക് സിനിമയിൽ നിന്നും നിന്ന് ബാലകൃഷ്ണ സാറിനെ കൊണ്ടുവരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. എവിടെയെങ്കിലും ആ രീതിയിലുള്ള ഒന്ന് രണ്ട് സീന്‍ കൊണ്ടുവരാന്‍ നോക്കി, പക്ഷേ ശരിയായില്ല. ഞാന്‍ സമീപിച്ചിരുന്നെങ്കില്‍ അദ്ദേഹം സമ്മതിക്കുമായിരുന്നോ എന്ന് അറിയില്ല. ഒരു മാരക പൊലീസ് കഥാപാത്രത്തെയാണ് അദ്ദേഹത്തിന് വച്ചിരുന്നത്.

എന്നാൽ, ആ കഥാപാത്രത്തിന് ഒരു തുടക്കവും ഒടുക്കവും കൊണ്ടുവരാന്‍ കഥയിൽ പറ്റിയില്ല. അദ്ദേഹത്തിന്റെ സ്റ്റാര്‍ഡത്തിന് അനുസരിച്ചുള്ള പവര്‍ഫുള്‍ കഥാപാത്രമല്ല എന്ന് തോന്നിയതുകൊണ്ട് അത് ഒഴിവാക്കുകയായിരുന്നു” – നെല്‍സണ്‍ വികടന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജയിലറിന്റെ കഥ എഴുതുമ്പോള്‍ തന്നെ സൂപ്പര്‍സ്റ്റാര്‍സിന്റെ കഥാപാത്രങ്ങള്‍ മനസ്സിൽ ഉണ്ടായിരുന്നു . കേരളത്തില്‍ മോഹന്‍ലാല്‍ സര്‍, പക്ഷേ ബോംബൈയിലാണ് അയാളുടെ ബിസിനസ്സ്. മോഹന്‍ലാല്‍ സാറിനെയും ശിവരാജ് കുമാര്‍ സാറിനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. രജനി സാറിനുവേണ്ടിയാണ് അവര്‍ സമ്മതിച്ചത്” – നെല്‍സണ്‍ പറഞ്ഞു.