‘രേഖ’യിലൂടെ രേഖ തെളിഞ്ഞ വിൻസി അലോഷ്യസ്
ഇന്ന് 53-ാമത് സംസ്ഥാന സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ചനടിയായത് വിൻസി അലോഷ്യസ്. രേഖ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു വിൻസി പുരസ്കാരത്തിന് അർഹയായത്. ഒരുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മനോഹരമായ പ്രണയകാവ്യവുമായി എത്തി പ്രേക്ഷകരെ ത്രില്ലിങ്ങിന്റെ അങ്ങേയറ്റത്ത് കൊണ്ടെത്തിക്കുന്ന ചിത്രമാണ് രേഖ. സ്ത്രീത്വത്തിന് മുന്‍തൂക്കം നല്‍കി ഒരുക്കിയിട്ടുള്ള രേഖ വെള്ളിത്തിരയിലെത്തിയത് വ്യത്യസ്തയുളള പ്രമേയവുമായിട്ടായിരുന്നു
മിനിസ്ക്രീൻ റിയാലിറ്റി ഷോയിലൂടെ മലയാളത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വിൻസി അലോഷ്യസ്. 2019ൽ എത്തിയ വികൃതി എന്ന സിനിമയിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറുന്നത്. ഈ സിനിമയിൽ അവതരിപ്പിച്ച സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ, കനകം കാമിനി കലഹം, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
ഇത്തവണ ആകെ 154 ചിത്രങ്ങളാണ് ജൂറി പരിഗണിച്ച ചിത്രങ്ങൾ. ഇവയിൽ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങളാണ്.