വിനീത് ശ്രീനിവാസൻ – നിഖില വിമൽ ഒന്നിക്കുന്ന “ഒരു ജാതി ജാതകം ” ആഗസ്റ്റ് ഇരുപത്തിരണ്ടിന്

single-img
18 July 2024

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവർ നായികാ നായകന്മാരാകുന്ന എം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” ആഗസ്റ്റ് ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ,അമൽ താഹ ,ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് , നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്,അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

പ്രമുഖ ബാനറായ വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു .

എഡിറ്റർ-രഞ്ജൻ എബ്രഹാം,ഗാനരചന- മനു മഞ്ജിത്ത്,സംഗീതം- ഗുണ ബാലസുബ്രമണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, കല-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്.