ഉത്തേജക വിരുദ്ധ നിയമലംഘനം; ബജ്‌റംഗ് പുനിയക്ക് സസ്‌പെൻഷൻ
23 June 2024
ഇന്ത്യയുടെ ദേശീയ ഗുസ്തി താരം ബജ്‍രംഗ് പുനിയക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതിന്റെ പേരിലാണ് നടപടി സ്വീകരിച്ചത് . പരിശോധന നടത്താനായി സാംപിൾ നൽകാൻ പുനിയ വിസമ്മതിച്ചിരുന്നു.
നിലവിൽ സസ്പെൻഷൻ നോട്ടീസ് താരത്തിന് നൽകി. ജൂലൈ 11 വരെ ഇതിൽ മറുപടി നൽകാൻ സമയമുണ്ട്. അതേസമയം താരം ഒരു തെറ്റും ചെയ്തിട്ടില്ലെന്നു അഭിഭാഷകൻ പറഞ്ഞു.നേരത്തെ കുറ്റപത്രം നൽകാത്തതിനെ തുടർന്നു പുനിയയുടെ സസ്‌പെൻഷൻ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു.