വിഴിഞ്ഞം ഇന്റര്‍നാഷണൽ സീ പോർട്ട്: വിഴിഞ്ഞം തുറമുഖത്തിന് ഇനി ഔദ്യോഗിക നാമം

10 April 2023

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് എന്ന പേരിൽ ഔദ്യോഗികമായി അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. ഇതുവരെ വാർത്തകളിൽ അദാനി പോർട്ട് എന്ന പേരിൽ മാത്രം തുറമുഖം അറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ പേരിടൽ.
പുതിയ ബ്രാൻഡിംഗ് ഭാഗമായി ലോഗോയും ഉടൻ ഇറക്കും. വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് എന്ന പേരിന് താഴെ കേരള സർക്കാറിന്റെയും അദാനി പോർട്സിന്റെയും സംയുക്ത സംരഭം എന്ന് കൂടി ചേർത്തിട്ടുണ്ട്.