വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാന്‍ കഴിയില്ല; സമരക്കാരുടെ ഏഴില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതാണ്: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

single-img
29 October 2022

വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം സമന്വയത്തിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംസ്ഥാന തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സമരം ചെയ്യുന്നവർക്ക് എതിരെ വേണ്ടിവരുന്ന ബലപ്രയോഗം അവസാനം വരെയും ഒഴിവാക്കാനാണ് ശ്രമം.

സമരക്കാർ ഉയർത്തുന്ന ഏഴില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിട്ടും സമരത്തിനിറങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാന്‍ കഴിയില്ലെന്നും മന്ത്രി ഇന്ന് കോഴിക്കോട് പറഞ്ഞു.

സമരക്കാരുമായി ചർച്ചയിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അവർ ഉയർത്തിയ അഞ്ച് ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും സമരം അനാവശ്യമാണോ എന്നത് മാധ്യമങ്ങള്‍ വിലയിരുത്തട്ടെ,’ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പ്രതികരിച്ചു. അതേസമയം, തീരശോഷണത്തിന് പരിഹാരം വേണമെന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് തീരദേശ ജനത നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്.