വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കുന്നത് ഒഴികെ ഏതാവശ്യവും പരിഗണിക്കും; നിയമസഭയിൽ മുഖ്യമന്ത്രി

single-img
30 August 2022

തുറമുഖ നിർമ്മാണം നടക്കുന്ന വിഴിഞ്ഞത്ത് തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്നും തുറമുഖം നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നത് ഒഴികെ ലത്തീന്‍ അതിരൂപതയുടെ ഏതാവശ്യവും പരിഗണിക്കാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ നേരത്തേയാകാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പ്രതിഷേധം നടത്തുന്ന മത്സ്യതൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തില്‍ അനുനയത്തിന്റെ എല്ലാ സാധ്യതയും തുറന്നിട്ടുകയാണ് സര്‍ക്കാര്‍. തീരശോഷണം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കിയ പിന്നാലെ തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഇതോടൊപ്പം നിലവിൽ ക്യാമ്പുകളില്‍ കഴിയുന്ന കുടുബങ്ങളെ വാടക വീടുകളിലേക്ക് മാറ്റാന്‍ പ്രതിമാസം 5500 രൂപ നല്‍കും. തൊഴിലാളികളുടെ മണ്ണെണ്ണയിതര ഇന്ധനമുപയോഗിക്കുന്ന യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സമരത്തില്‍ രാഷ്ട്രീയ താല്പര്യം കൂടിയുണ്ടെന്ന വിമർശനവും ഉന്നയിച്ചു.