വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുനീക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും
24 October 2022
വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചുനീക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും. വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുമാറ്റണം എന്ന് വെള്ളിയാഴ്ച, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ് ഉത്തരവിറക്കിയത്. ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവ്. എന്നാൽ സമരപ്പന്തൽ സ്വകാര്യ ഭൂമിയിലാണെന്നും പൊളിച്ചുമാറ്റില്ലെന്നുമാണ് സമരസമിതിയുടെ നിലപാട്.
അതേസമയം സമരത്തോട് അനുബന്ധിച്ച് ഇന്ന് സമരസമിതി യോഗം ചേരും. സമരം നൂറ് ദിവസം തികയുന്ന വ്യാഴാഴ്ചയിലെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് യോഗം. അന്നേ ദിവസം മുതലപ്പൊഴിയിൽ കരയിലും കടലിയുമായി സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം.