വിഴിഞ്ഞം സമരം: ദേശാഭിമാനി തീവ്രവാദി എന്ന് വിളിച്ചത് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനെ

single-img
2 December 2022

വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് ആരോപിച്ചു ദേശാഭിമാനി പേരെടുത്തു പറഞ്ഞവരിൽ ഒരാൾ മന്ത്രി ആന്‍റണിരാജുവിന്‍റെ സഹോദരൻ എ.ജെ.വിജയൻ. എന്നാൽ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല എന്നാണു മന്ത്രി ആന്‍റണിരാജുവിന്‍റെ നിലപാട്.

തുടർഭരണത്തെ അട്ടിമറിക്കാൻ കോൺഗ്രസ് ബോധപൂർവം ശ്രമിക്കുകയാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിൽ സഹോദരൻ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. തന്റെ പേര് പറഞ്ഞ് ബോധപൂർവ്വം വിവാദത്തിൽ ഉൾപ്പെടുത്തുന്ന- മന്ത്രി ആന്‍റണിരാജു പറഞ്ഞു.

എന്നാൽ വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് ആരോപിക്കുന്നത് പിണറായി സർക്കാരിന്റെ ദൗർബല്യം കൊണ്ടാണെന്ന് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ.ജെ.വിജയൻ പറഞ്ഞു. കർഷക സമരത്തോട് മോദി സർക്കാർ ചെയ്തതാണ് വിഴിഞ്ഞം സമരത്തിൽ പിണറായി സർക്കാർ ചെയ്യുന്നത്. തുടക്കം മുതൽ വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്ന ആളാണ് താനെന്നും എ.ജെ.വിജയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.