ലോകം മുഴുവൻ അറിയപ്പെടുന്ന പോർട്ട് ആയി വിഴിഞ്ഞം അറിയപ്പെടും : സുരേഷ് ഗോപി

20 June 2024

സംസ്ഥാനത്തെ വിഴിഞ്ഞം പോർട്ട് ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടം വളരെ ഭംഗിയായി പൂർണതയിലേക്ക് എത്തിക്കാൻ സാധിച്ചു എന്നാണ് വിശ്വാസം. ലോകം മുഴുവൻ അറിയപ്പെടുന്ന പോർട്ട് ആയി വിഴിഞ്ഞം അറിയപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്ന് വിഴിഞ്ഞം പോർട്ട് സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ടൂറിസം മിനിസ്റ്റർ എന്ന നിലയിൽ ഇതിലെ സാധ്യതകൾ മനസ്സിലാക്കാൻ ശ്രമിക്കും. പെട്രോളിയം മേഖലയ്ക്ക് ശക്തി പകരാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം.
കേന്ദ്രത്തിലെ റെയിൽവെ മന്ത്രിയുമായി ഇവിടുത്തെ കാര്യങ്ങൾ ചർച്ച ചെയ്യും. അവരെ കേരളത്തിൽ എത്തിച്ചു കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.