പാലക്കാട് : വികെ ശ്രീകണ്ഠനേയും രമ്യാ ഹരിദാസിനേയും മാറ്റുന്ന കാര്യം ആലോചനയിലേയില്ല
9 February 2024
നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പാലക്കാട് സ്ഥാനാർത്ഥികളായി. പാലക്കാടും ആലത്തൂരും ഇപ്പോഴുള്ള എംപിമാർ തന്നെ മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പ്രതികരിച്ചു.
വികെ ശ്രീകണ്ഠനേയും രമ്യാ ഹരിദാസിനേയും മാറ്റുന്ന കാര്യം ആലോചനയിലേയില്ല.
എഐസിസി ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തേതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഇരുസ്ഥാനാർത്ഥികളും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എ.വി ഗോപിനാഥ് പാർട്ടി വിട്ടത് ആലത്തൂരിൽ ഒരു തരത്തിലും ബാധിക്കില്ല. എവി പാർട്ടി മാറിയാലും കോൺഗ്രസുകാർ മാറ്റി കുത്തുമെന്ന് കരുതുന്നില്ല. നിലവിൽ കോൺഗ്രസിനെ പിന്തുണക്കുന്നവർ രമ്യക്ക് തന്നെ വോട്ട് ചെയ്യുമെന്നും എ തങ്കപ്പൻ പ്രതികരിച്ചു.