തൃശൂർ ജില്ലയില്‍ കോണ്‍ഗ്രസിലുണ്ടായ പാകപ്പിഴ വേഗത്തില്‍ തന്നെ പരിഹരിക്കും: വികെ ശ്രീകണ്ഠന്‍
തൃശൂർ ജില്ലയിലെ പാർട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കാന്‍ നടപടി ആരംഭിച്ചതായി ഡിസിസി പ്രസിഡന്‍റിന്‍റെ താത്ക്കാലിക ചുമതലയുള്ള വി.കെ.ശ്രീകണ്ഠന്‍ എംപി അറിയിച്ചു. ജില്ലയില്‍ കോണ്‍ഗ്രസിലുണ്ടായ പാകപ്പിഴ വേഗത്തില്‍ തന്നെ പരിഹരിക്കുമെന്ന് ശ്രീകണ്ഠന്‍ പ്രതികരിച്ചു.
നാളെ ഉച്ചയ്ക്ക് ശേഷം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിപുലമായ യോഗം വിളിച്ചിട്ടുണ്ട്. വിഷയങ്ങളിൽ ഭിന്നതയുള്ളവരുമായി സംസാരിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ തൃശൂര്‍ ഡിസിസിയില്‍ ചേരിപ്പോര് രൂക്ഷമായിരുന്നു.
അതിനുശേഷം ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി. വിന്‍സന്‍റിനോടും കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു. ഇതോടുകൂടിയാണ് തൃശൂര്‍ ഡിസിസി പ്രസിഡന്‍റിന്‍റെ താത്ക്കാലിക ചുമതല ശ്രീകണ്ഠന് നല്‍കിയത്.