യുഎസ് ഓപ്പണിൽ നിന്ന് പിന്മാറിയതിന് പിന്നാലെ തോളിൽ ശസ്ത്രക്രിയ നടത്തി വോൺഡ്രോസോവ
22 August 2024
മുൻ വിംബിൾഡൺ ചാമ്പ്യൻ മാർക്കറ്റാ വോൻഡ്രോസോവ തോളിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതായി അറിയിച്ചു . 25 വയസുള്ള താരം ഈ മാസത്തെ യുഎസ് ഓപ്പണിൽ നിന്ന് പരിക്കിനെത്തുടർന്ന് പിൻവാങ്ങി ദിവസങ്ങൾക്ക് ശേഷമാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത് .
2023 ൽ യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്തിയ വോൺഡ്രോസോവ, ഏതാനും മാസങ്ങളായി തോളിൽ വേദനയുമായി മല്ലിടുകയാണെന്നും ശസ്ത്രക്രിയയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
“എല്ലാം നന്നായി വരും, ഞാൻ ഉടൻ തന്നെ തിരികെ വരും. സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിങ്ങളെ വീണ്ടും കോർട്ടിൽ കാണാം.”- അവർ സോഷ്യൽ മീഡിയയിൽ എഴുതി.