ഉറക്കമുണരാന്‍ വൈകി; ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം നഷ്ടമായി: ബംഗ്ലാദേശ് താരം ടസ്കിന്‍ അഹമ്മദ്
3 July 2024
ഉറക്കമുണരാന്‍ വൈകിയതിനാൽ ഇപ്പോൾ അവസാനിച്ച ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ 8 മത്സരം നഷ്ടമായെന്ന് ബംഗ്ലാദേശ് പേസര്‍ ടസ്കിന്‍ അഹമ്മദ്. ഹോട്ടലില്‍ നിന്നും ഗ്രൗണ്ടിലേക്കുള്ള ടീം ബസ് നഷ്ടമായതിനാലാണ് ഇന്ത്യക്കെതിരായ മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്നതെന്ന് ടസ്കിന്‍ അഹമ്മദ് പറഞ്ഞു.
വിശ്രമ റൂമിൽ ഉറങ്ങുകയായിരുന്ന ടസ്കിന് കൃത്യ സമയത്തെ ടീം ബസിൽ കയറാൻ സാധിച്ചില്ല. ടീമിലെ ആർക്കും ടസ്കിനുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ടസ്കിന്‍ ഉറക്കമുണരാത്തതിനെത്തുടര്‍ന്ന് ടീം ഒഫീഷ്യലുകളിലൊരാള്‍ക്ക് താരം ഉണരുന്നതുവരെ ഹോട്ടലില്‍ തന്നെ തങ്ങേണ്ടിവന്നുവെന്നും പിന്നീട് ടസ്കിനെയും കൂട്ടി ഈ ഒഫീഷ്യല്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.