ഇന്ത്യൻ മുസ്ലീങ്ങളോട് വെറുപ്പില്ലെന്ന് കാണിക്കാൻ പ്രധാനമന്ത്രി മോദി മുസ്ലീം തൊപ്പി ധരിച്ച് കാണാൻ ആഗ്രഹിക്കുന്നു: നസിറുദ്ദീന്‍ ഷാ
മൂന്നാം മോദി മന്ത്രിസഭയില്‍ ഒരു മുസ്ലീം പ്രതിനിധിയും ഇല്ലാത്തത് സങ്കടകരമാണെന്ന് മുതിര്‍ന്ന ബോളിവുഡ് നടന്‍ നസിറുദ്ദീന്‍ ഷാ. ഇന്ത്യൻ മുസ്ലീങ്ങളെോട് വെറുപ്പില്ലെന്ന് കാണിക്കാൻ പ്രധാനമന്ത്രി മോദി മുസ്ലീം തൊപ്പി ധരിച്ച് കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേന്ദ്ര കാബിനറ്റിൽ മുസ്ലീം പ്രാതിനിധ്യം ഇല്ലല്ലോ എന്ന ചോദ്യത്തിന് നസീറുദ്ദീൻ ഷാ പറഞ്ഞത് ഇതാണ്, “ഇത് നിരാശാജനകമാണ്, പക്ഷേ അതിശയിക്കാനില്ല. മുസ്‌ലിംകളോടുള്ള വിദ്വേഷം സാധാരണമായ ഒന്നായി മാറിയെന്നാണ് തോന്നുന്നത്.
നമ്മുടെ രാജ്യത്തെ മുസ്‌ലിംകൾക്കിടയിൽ ആശങ്കയുടെ ഒരു ഘടകമുണ്ടെന്ന് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി തന്നെ പറഞ്ഞിട്ടുണ്ട്. പ്രാതിനിധ്യം ലഭിക്കേണ്ട കാര്യമാണ്, ഇത് ഹിന്ദുക്കൾക്ക് മാത്രമോ മുസ്ലീങ്ങൾക്കോ മാത്രമായി ചെയ്യാൻ കഴിയുന്ന കാര്യമല്ല. നമ്മൾ ഒരുമിച്ച് ചെയ്യേണ്ട കാര്യമാണ്” നസീറുദ്ദീൻ ഷാ പറഞ്ഞു.