മുനമ്പത്ത് ബിജെപിയുടെ വര്‍ത്തമാനത്തിന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പിന്‍ബലം കൊടുക്കുന്നു: വിഡി സതീശൻ

5 November 2024

മുനമ്പത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സര്‍ക്കാര്‍ ബിജെപിക്ക് അവസരമൊരുക്കുന്നു. മുനമ്പം വിഷയത്തില്‍ കള്ളക്കളിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എന്തിനാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഈ ഭൂമിയുടെ കാര്യത്തില്‍ വാശിപിടിക്കുന്നതെന്നും മുസ്ലീം ലീഗിനും മുസ്ലീം സംഘടനകള്‍ക്കും ഒന്നും ഇല്ലാത്ത വാശി വഖഫ് ബോര്‍ഡിന് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാക്കിയ വി ഡി സതീശന്‍ ബിജെപിക്ക് സ്‌പെയ്‌സ് ഉണ്ടാക്കിക്കെടുക്കുകയാണെന്നും കുറ്റപ്പെടുത്തി. മുനമ്പത്ത് ബിജെപിയുടെ വര്‍ത്തമാനത്തിന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പിന്‍ബലം കൊടുക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.