ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടി യോ​ഗ്യനായിരുന്നില്ലേ; മരിച്ചതിന് ശേഷമാണോ യോ​ഗ്യൻ; ചോദ്യവുമായി ഇപി ജയരാജൻ

single-img
16 August 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സഹതാപ തരംഗമില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. മരിച്ചാൽ ആ കുടുംബത്തിന്, പാർട്ടിക്ക് അയാൾ വേർപ്പെട്ടു. അതാവട്ടെ സമൂഹത്തിനാകെയുള്ളതാണ്. ഇത് ഒരാളിൽ മാത്രമായല്ല, എല്ലാ പാർട്ടിയിലും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാൾ മരിച്ചാൽ ജനങ്ങൾ വരും.
എന്നാൽ അതൊന്നും വോട്ടാകില്ലെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു.

മരണപ്പെട്ട പോയ ഉമ്മൻ‌ചാണ്ടി ശക്തനെന്ന് പറയുന്നത് അദ്ദേഹത്തെ ചെറുതാക്കുന്നതിന് തുല്യമാണ്. ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടി യോ​ഗ്യനായിരുന്നില്ലേ. മരിച്ചതിന് ശേഷമാണോ യോ​ഗ്യൻ. ഞങ്ങൾക്ക് ആ അഭിപ്രായമില്ലെന്നും അത് യുഡിഎഫിന്റെ അഭിപ്രായമാണെന്നും ഇപി ജയരാജൻ പറഞ്ഞു.

അതേപോലെ തന്നെ, നിയമവശങ്ങൾ പരിശോധിച്ചതിന് ശേഷം സർക്കാർ നടപടിയെടുക്കലാണ് ചെയ്യുന്നതെന്ന് എൻഎസ്എസിനെതിരെയുള്ള നാമജപ യാത്രക്കുള്ള കേസ് പിൻവലിക്കുന്ന വിഷയത്തിൽ ഇ.പി ജയരാജൻ പ്രതികരിച്ചു. കെ-റെയിൽ വരില്ലെന്ന് സംസ്ഥാന സർക്കാർ പറഞ്ഞിട്ടില്ല. കെ-റെയിലിനെ കുറിച്ച് ചിലർ തെറ്റായ ധാരണകൾ വെച്ച് പുലർത്തുകയാണ്. ആ ധാരണകൾ നീങ്ങുമ്പോൾ കെ-റെയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.