മല കയറാന്‍ ഉണ്ണി മുകുന്ദന്‍; ‘മാളികപ്പുറം’ ട്രെയ്‍ലര്‍ കാണാം

single-img
13 December 2022

ഉണ്ണി മുകുന്ദൻ നായകനായി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന മാളികപ്പുറം എന്ന സിനിമയുടെ ട്രെയ്‍ലര്‍ പുറത്തെത്തി. എട്ട് വയസ്സുള്ള കല്യാണിയുടെയും അവളുടെ സൂപ്പർഹീറോയായ അയ്യപ്പന്റെയും കഥയാണ് സിനിമ പറയുന്നത്.

ആന്റോ ജോസഫിന്റെ കീഴിലെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിറ്റുകളായി മാറിയ നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍.