തകർപ്പൻ പ്രകടനവുമായി അജിത്തും മഞ്ജുവും; ‘തുനിവ്’ ട്രെയ്‌ലർ കാണാം

31 December 2022

അജിത് നായകനാകുന്ന പുതിയ തമിഴ് സിനിമ ‘തുനിവി’ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. അജിത്തിനൊപ്പം മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരും തകർപ്പൻ പ്രകടനവുമായി ട്രെയ്ലറിൽ കാണാം. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്.
ബോളിവുഡ് താരമായ ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.