വയനാട്: മലവെള്ളപ്പാച്ചിലിൽ മണിക്കൂറുകളായി ചെളിയില്‍ പുതഞ്ഞു കിടന്ന ആളെ രക്ഷിച്ചു

single-img
30 July 2024

വയനാട്ടിലെ മുണ്ടക്കൈ പ്രദേശത്തെ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ പെട്ട് മണിക്കൂറുകളായി ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. ആറു മണിക്കൂറുകളായി ശരീരത്തിന്‍റെ പകുതിയോളം ചെളിയില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്.

ഇയാൾ കുടുങ്ങിയതിന്റെ സമീപത്തായുള്ള പാറയിൽ രണ്ട് കുട്ടികൾ കൂടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇവിടേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്.

അതേസമയം, മുണ്ടക്കൈ ഗ്രാമം പൂർണമായും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയതായി പ്രദേശവാസി അബ്ദുൾ റസാഖ് പറഞ്ഞു എന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു . മരുഭൂമിപോലെയാണ് ഇപ്പോൾ പ്രദേശം. ദുരിതത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുകളും അടക്കം നിരവധി പേരെ കാണാനില്ലെന്നും ഇദ്ദേഹം പറയുന്നു .