വയനാട്; ദുരിത ബാധിതരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കും: മന്ത്രി കെ രാജന്‍

single-img
23 August 2024

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍. നിലവിൽ ക്യാമ്പുകളില്‍ നിന്നും മാറ്റിയ ആളുകള്‍ക്കൊപ്പം സര്‍ക്കാറുണ്ട്. രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കാനാവും .

16 കുടുംബങ്ങൾ മാത്രമാണ് ഇനി ക്യാമ്പില്‍ നിന്നും മാറാനുളളത്. എല്ലാവര്‍ക്കും ആവശ്യമായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കു. ഇന്ന് നടന്ന തൊഴില്‍ മേളയില്‍ 67 അപേക്ഷയാണ് കിട്ടിയത്. അവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്നും മന്ത്രി രാജന്‍ കൂട്ടിച്ചേർത്തു.