വയനാട് നവ്യ ഹരിദാസ്, പാലക്കാട് സി കൃഷ്ണകുമാര്‍; ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

single-img
19 October 2024

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള ബിജെപിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.പാലക്കാട് സി കൃഷ്ണകുമാറും ചേലക്കരയില്‍ കെ ബാലകൃഷ്ണനും വയനാട്ടില്‍ നവ്യ ഹരിദാസും മത്സരിക്കും .

ഇപ്പോൾ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് നവ്യ. വയനാട് മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. സത്യൻ മൊകേരിയാണ് ഇടതുമുന്നണിയിൽ മത്സരിക്കുന്നത്.

അതേസമയം ,നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ടുവന്ന ഡോ.പി.സരിനും ചേലക്കരയില്‍ മുൻ എംഎല്‍എ യു.ആർ.പ്രദീപും ഇടതു മുന്നണിക്കായി മത്സരിക്കും. യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും രമ്യഹരിദാസ് ചേലക്കരയിലും മത്സരിക്കും.