വയനാട് പുനരധിവാസം; 6,12,050 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മോഹൻലാൽ ഫാൻസ്

18 August 2024

ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന വയനാടിനെ ചേർത്തുപിടിച്ച് മോഹൻലാൽ ആരാധകർ. ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി 6,12,050 രൂപയാണ് ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
നേരത്തെ തന്റെ സന്ദർശനത്തിൽ വയനാട്ടിലെ ദുരന്തബാധിതർക്ക് നടൻ മോഹൻലാൽ പ്രഖ്യാപിച്ച സഹായം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദുരിതാശ്വസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തത് കൂടാതെ മോഹൻലാലും ഭാഗമായുള്ള വിശ്വശാന്തി ഫൗണ്ടേഷനിൽ നിന്ന് പുനരധിവാസത്തിന് മൂന്ന് കോടി രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.