വയനാട് ദുരിതാശ്വാസം; ഫണ്ട് ശേഖരണത്തിന് ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്

single-img
19 August 2024

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരിക്കാനായി ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ് പാർട്ടി . ‘സ്റ്റാൻഡ് വിത്ത് വയനാട് ഐഎൻസി’ എന്ന പേരിലുള്ള ആപ്പ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും വി ഡി സതീശനും ചേർന്നാണ് പുറത്തിറക്കിയത്.

ദുരന്ത ബാധിതരെ സഹായിക്കാൻ ഡിജിറ്റൽ ആപ്പിലൂടെയാണ് ജനങ്ങളുടെ സംഭാവനകളും സഹായങ്ങളും കെപിസിസി അഭ്യർത്ഥിക്കുന്നത്. ആപ്പുവഴി ലഭിക്കുന്ന ഫണ്ടുപയോഗിച്ച് ദേശീയ നേതാവായ രാഹുൽഗാന്ധി പ്രഖ്യാപിച്ച 100 വീടുകളുടെ നിർമ്മാണത്തിനാണ് മുന്‍തൂക്കം കൊടുക്കുക.

രണ്ടാമത്തെയും മൂന്നാമത്തെയും മുൻഗണനകൾ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയാത്ത മേഖലകൾ കണ്ടെത്തി അവരെ സഹായിക്കലാണ്. ആപ്പിലൂടെ അല്ലാതെ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ യാതൊരു വിധ ഫണ്ട് പിരിവും പാടില്ല എന്ന് കെപിസിസി അംഗങ്ങൾക്ക് നിർദ്ദേശം നൽകി . ആപ്പിലൂടെ സംഭാവനകൾ നൽകുന്നവർക്ക് റെസിപ്റ്റ് ലഭിക്കും. എത്ര ആളുകൾ സംഭാവനകൾ നൽകി എന്നകാര്യം അറിയാനും സാധിക്കും. ഇന്ന് പുറത്തിറക്കുന്ന ഈ ആപ്പ് മറ്റന്നാൾ രാവിലെ മുതൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും .