വയനാട്‌ ദുരന്തം; സത്യസന്ധവും സമഗ്രവുമായ ഉന്നതതല അന്വേഷണം നടത്തണം : വി എം സുധീരൻ

single-img
12 August 2024

വയനാട്‌ ഉരുൾപൊട്ടൽ ദുരന്തം സംബന്ധിച്ച് സത്യസന്ധവും ഫലപ്രദവും സമഗ്രവുമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് വി.എം സുധീരൻ. കേരളാ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ നേത്യത്വത്തിൽ വിവിധ തലങ്ങളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന ഉന്നതാധികാര കമ്മീഷൻ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി പിറണായി വിജയന് നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ക്ലൈമറ്റ് സയൻസ്, മീറ്ററോളജി, ജിയോളജി, എർത്ത് സയൻസ്, സീസ്മോളജി, പരിസ്ഥിതി സയൻസ്, എക്കോളജി, ബയോ ഡൈവേഴ്‌സിറ്റി, ഹൈഡ്രോളജി, ഡിസാസ്റ്റർ മാനേജ്‌മെന്റ്റ്. സോഷ്യോളജി, ഭൂവിനിയോഗം, ഐ.എസ്.ആർ.ഒ. എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കണം ഈ കമീഷൻ രൂപീകരിക്കേണ്ടത്.

വയനാട്ടിൽ ഇത്തരത്തിൽ മഹാദുരന്തത്തിനിടവരുത്തിയ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുക. ഇപ്രകാരം ദുരന്തം വരാതിരിക്കുന്നതിന് നിർബന്ധമായും സ്വീകരിക്കേണ്ട കരുതൽ നടപടികൾ നിർദേശിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കണം ഈ കമീഷൻറെ മുഖ്യ ദൗത്യം. ഈ കാര്യങ്ങൾ പരിഗണിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.