വയനാട് തുരങ്ക പാത ; പഠനം നടത്താതെ മുന്നോട്ട് പോയാൽ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കും: ബിനോയ് വിശ്വം


വയനാട് തുരങ്ക പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആവശ്യമായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോയാൽ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇതോടൊപ്പം, വ്യാജ കാഫിർ സ്ക്രീൻഷോട്ട് പോലുള്ള പ്രചരണങ്ങൾ ഇടതുപക്ഷ രീതി അല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ഇടത് നയം ഇതല്ല. കെ കെ ശൈലജ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാലക്കാട്ടെ സമാന്തര പ്രവർത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
നേരത്തെ സേവ് സിപിഐ ഫോറത്തെ പിന്തുണച്ച് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മായിൽ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. സേവ് സിപിഐ ഫോറം യുവജന വിഭാഗം പ്രഖ്യാപനം ഇന്ന് വൈകീട്ട് പാലക്കാട് നടക്കാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.