ക്വാറി പ്രവർത്തനവും പാറപൊട്ടിക്കലുമാണ് വയനാടിനെ ദുരന്തത്തിലേക്ക് തള്ളി വിട്ടത്; സർക്കാരിനും പങ്ക് : മാധവ് ഗാഡ്ഗിൽ

single-img
4 August 2024

ക്വാറികളുടെ തുടർച്ചയായ പ്രവർത്തനവും പാറപൊട്ടിക്കലുമാണ് വയനാട് ജില്ലയെ ഉരുൾ പൊട്ടൽ ദുരന്തത്തിലേക്ക് തള്ളി വിട്ടതെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. വയനാട്ടിൽ സംഭവിച്ചത് ഒരു മനുഷ്യ നിർമിത ദുരന്തമാണെന്നും ഇതിൽ സർക്കാരിനും പങ്കുണ്ടെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തമുണ്ടായ പ്രദേശത്തെ റിസോർട്ടുകളും കെട്ടിടങ്ങളുടെ അനധികൃത നിർമാണവും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും നിർമാണങ്ങൾ നടക്കുന്നു. പ്രകൃതിയെ മറന്നുള്ള നിർമാണങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് സർക്കാർ.

അതേപോലെ തന്നെ, ക്വാറികൾ ഇടതടവില്ലാതെ പ്രവർത്തിക്കുന്നതാണ് ഉരുൾപൊട്ടാൻ പ്രധാന കാരണം. പാറപൊട്ടിക്കുന്നത് മണ്ണിന്റെ ബലം കുറയ്ക്കും. വളരെ ശക്തമായ മഴ വന്നപ്പോൾ മണ്ണൊലിച്ച് ദുരന്തത്തിൽ അവസാനിക്കുകയാണ് ചെയ്ത’തെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദർശങ്ങളിൽ അനധികൃതമായി നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ വീണ്ടും ഇതുപോലെയുള്ള അപകടങ്ങൾ ഉണ്ടാകുമെന്ന് മാധവ് ഗാഡ്ഗിൽ മുന്നറിയുപ്പ് നൽകുന്നുണ്ട്. താൻ തയ്യാറാക്കിയ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നുണ്ടെങ്കിൽ നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .