രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് വയനാട്ടിൽ ഉണ്ടായത്: മുഖ്യമന്ത്രി
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്ന് ആരംഭിച്ചു . വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍പ്പെട്ടവരുടെ പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ സംസാരിച്ചു.
തീർത്തും സമാനതകളില്ലാത്ത ദുരന്തമാണ് ഉണ്ടായത്.രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് ഉണ്ടായത്. 231 ജീവനുകള്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടു. 47 വരെ കാണാതായി. വിലങ്ങാട് മാത്രം 217 കോടിയുടെ നഷ്ടം ഉണ്ടായി.
അടിയന്തര സഹായം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ലഭ്യമാക്കി. ഇനി ദുരന്ത ബാധിതരുടെ പൂര്‍ണ്ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ദേശീയ ഏജന്‍സികളുടെ ഗവേഷണം മെച്ചപ്പെടുത്തണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു.ദുരന്തത്തെ അതി ജീവിച്ചവര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ജീവിതം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.