വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ നാം ഒരുമിച്ചിറങ്ങണം: മുഖ്യമന്ത്രി

single-img
30 July 2024

വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്തം ഹൃദയഭേദകമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. 93 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. ഇതൊരു അവസാന കണക്കല്ല, . 128 പേർ ചികിത്സയിലുണ്ട്. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അതിൽ 18 എണ്ണം ബന്ധുക്കൾക്ക് വിട്ട് നൽകിയെന്നും വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിലെ ദുരിത ബാധിതരെ സഹായിക്കാൻ നാം ഒരുമിച്ചിറങ്ങണം. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും. മരണപ്പെട്ടവരുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രാത്രി സമയമുള്ള രക്ഷാദൌത്യം പ്രയാസകരമായിരിക്കും. അതുകൊണ്ടുതന്നെ രാത്രി ദൌത്യം തുടരാൻ സാധ്യതയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.