റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതുപോലെ തങ്ങളില്‍ നിന്നും എണ്ണ വാങ്ങണം; ഇൻഡ്യയോട് ആവിശ്യപെട്ട് ഇറാൻ
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതുപോലെ തങ്ങളില്‍ നിന്നും എണ്ണ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍. യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും ഇന്ത്യ ഇത് അവഗണിച്ച് മുന്‍പോട്ടു പോകുകയായിരുന്നു.
ഈ രീതിയില്‍ ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയ ഉപരോധം അവഗണിക്കണമെന്നാണ് ആവശ്യം.
ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഈ വിഷയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉന്നയിക്കുമെന്നാണ് സൂചനകള്‍.
ഉസ്‌ബെക്കിസ്ഥാനിലെ സമാര്‍ഖണ്ഡിലാണ് ഈ മാസം 15 നും 16 നും ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി നടക്കുക. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.