പ്രധാനമന്ത്രി സന്ദർശനത്തിൽ മനസ് അറിഞ്ഞു വയനാടിനെ സഹായിക്കണം: മന്ത്രി എ കെ ശശീന്ദ്രൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉരുൾപൊട്ടൽ ദുരന്ത ഭൂമിയായ വയനാട് സന്ദർശനത്തിൽ വലിയ പ്രതീക്ഷയെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. പ്രധാനമന്ത്രി മനസ് അറിഞ്ഞു വയനാടിനെ സഹായിക്കണമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതിക്കു വലിയ സഹായം കേന്ദ്രം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ, പ്രധാനമന്ത്രിയോട് ഇന്ന് കേരളത്തിന്റെ ആവശ്യങ്ങൾ നേരിട്ട് ധരിപ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു .
ദുരന്തത്തിൽ 2000 കൊടിയിലേറെ നഷ്ടം ഉണ്ടായി എന്നതാണ് പ്രാഥമിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ കൂടുതൽ സാഹയം കിട്ടിയേ മതിയാകുവെന്ന് മന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും പണം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. L3, L4 എന്ന സാങ്കേതിക ചർച്ചയിൽ ഒതുങ്ങരുതെന്നും പ്രകൃതിക്ക് ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും അറിയില്ല എന്നത് കേന്ദ്രം ഓർക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.