കൊല്ലത്ത് രണ്ടേ മുക്കാൽ മുതൽ മൂന്നേ കാൽ ലക്ഷം വരെ വോട്ടുകൾ കിട്ടും: കൃഷ്ണകുമാർ
കൊല്ലം മണ്ഡലത്തിൽ തനിക്ക് ഇത്തവണ വിജയ പ്രതീക്ഷയുണ്ടെന്നും സിറ്റിംഗ് എംപിയുടെ പ്രവർത്തനം കൊണ്ട് ജനങ്ങൾ മടുത്തിരിക്കുകയാണെന്നും ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ സ്ഥാനാർഥി ജി.കൃഷ്ണകുമാർ. രണ്ടേ മുക്കാൽ മുതൽ മൂന്നേകാൽ ലക്ഷം വരെ വോട്ടുകൾ തനിക്ക് കിട്ടാമെന്നാണ് കണക്കു കൂട്ടലെന്നും കൃഷ്ണകുമാർ കൊല്ലത്ത് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ഇതുവരെ നല്ല ഒരു സ്ഥാനാർഥിയില്ലാത്തത് കൊണ്ടും കാര്യമായ പ്രവർത്തനങ്ങൾ നടക്കാത്തതും കൊണ്ടും മണ്ഡലത്തിൽ കാര്യമായ വോട്ടിംഗ് ഇല്ലെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ രണ്ടേ മുക്കാൽ മുതൽ മൂന്നേ കാൽ ലക്ഷം വരെ വോട്ടുകൾ കിട്ടുമെന്നാണ് കണക്കുകൂട്ടൽ.
കശുവണ്ടി മേഖലയുടെ തകർച്ചയും ഒക്കെ ജനങ്ങളുടെ പ്രതീക്ഷ കെടുത്തി. അവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളിലാണിപ്പോൾ ഏക പ്രതീക്ഷ. ആ പദ്ധതികളുടെ ഗുണഭോക്താക്കൾ ധാരാളമുണ്ട്. യുവാക്കൾക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന ഒരു തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടാണ് ഇവിടെ പോളിംഗ് ഇത്രയെങ്കിലും ഉണ്ടായതെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.