മഴ; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
ഇന്ന് കേരളത്തിലെ 12 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ മാത്രമാണ് മഴ മുന്നറിയിപ്പ് ഇല്ലാത്ത ജില്ലകൾ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് മലയോര മേഖലകളില്‍ പലയിടത്തും കനത്തമഴ പെയ്യുന്നതായി ആണ് റിപ്പോർട്ട്. കോഴിക്കോട് തിരുവമ്പാടി പഞ്ചായത്ത് മേലെ മറിപ്പുഴ വനമേഖലയില്‍ ചൊവ്വാഴ്ച വൈകിട്ട് ഉരുള്‍പൊട്ടലുണ്ടായി. വലിയ മുഴക്കത്തോടെ മണ്ണും വെള്ളവും ഒഴുകി പോകുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വനമേഖല ആയതിനാല്‍ കൃഷിനാശവും ആളപായവും ഇല്ല. ഉരുള്‍പൊട്ടലിലെ മണ്ണും വെള്ളവും കല്ലും മറിപ്പുഴയില്‍ പതിച്ചു. പുഴയിലെ ഒഴുക്ക് നിലച്ചു. ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
കേരള- ലക്ഷദ്വീപ് തീരത്തും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചു.