തൃഷ നായികയാകുന്ന വെബ്‍ സീരീസ് റിലീസിന് തയ്യാറെടുക്കുന്നു
തെന്നിന്ത്യൻ നടി തൃഷ നായികയാകുന്ന ഒരു വെബ്‍ സീരീസ് റിലീസിന് തയ്യാറെടുക്കുന്നു . തൃഷ പ്രധാന വേഷത്തിലെത്തുന്ന ബൃന്ദയെന്ന സീരീസിൽ ആന്ധ്രപ്രദേശില്‍ നിന്നുള്ള പൊലീസ് അന്വേഷണത്തിനറെ കഥയാണ് സോണിലിവിലൂടെ എത്തുന്നത് . തൃഷയ്ക്ക് പുറമേ സീരീസില്‍ സായ് കുമാര്‍, അമണി, ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധാനം സൂര്യ വങ്കലയാണ്.
ആന്ധ്രയിൽ നടന്ന ചില യഥാര്‍ഥ സംഭവങ്ങള്‍ പ്രചോദനമാക്കിയുള്ള സീരീസില്‍ പൊലീസ് വേഷത്തിലാണ് തൃഷ എത്തുന്നത്. നേരത്തെ വിജയ്‍യുടെ ലിയോയുടെ വിജയ ആഘോഷ ചടങ്ങില്‍ നായിക തൃഷ വേദിയില്‍ സംസാരിച്ചപ്പോള്‍ പങ്കുവെച്ച കാര്യങ്ങളും ചര്‍ച്ചയായിരുന്നു. സത്യ എന്ന നായിക കഥാപാത്രമാകാൻ തന്നെ ലിയോയിലേക്ക് തെരഞ്ഞെടുത്തതിന് ലോകേഷ് കനകരാജിനോട് നന്ദിയുണ്ടെന്ന് തൃഷ പറഞ്ഞു. എല്‍സിയുവില്‍ എന്നെയും ഉള്‍പ്പെടുത്തിയത് അംഗീകാരമാണാണെന്നും താരം വ്യക്തമാക്കി.