പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കാണാന്‍ പോയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി
കേന്ദ്രസര്‍ക്കാരിനെതിരെ തീവ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കാണാന്‍ പോയപ്പോള്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടുവെന്ന് രാഹുല്‍ഗാന്ധി വെളിപ്പെടുത്തി.
വിമാനത്താവളത്തില്‍ നിന്നും താൻ പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു പൂട്ടിയിട്ടതെന്നും, പ്രധാനമന്ത്രിക്കായുളള സജ്ജീകരണമായിരുന്നു അതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു . മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി നടത്തിയ അഭിമുഖത്തിലാണ് രാഹുലിന്റെ ഈ വെളിപ്പെടുത്തല്‍.
ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കുമായി നടത്തിയ അഭിമുഖത്തില്‍ 2019 ഫെബ്രുവരി 14ന് 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ സംഭവത്തെക്കുറിച്ചുളള ചര്‍ച്ചയിലാണ് രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തല്‍.
രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിക്കാന്‍ പോയ തന്നെ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ഒരുക്കിയ പരിപാടി പോലെയായിരുന്നു ആദരം അര്‍പ്പിക്കല്‍ ചടങ്ങുകള്‍. മുറിയില്‍ നിന്ന് പുറത്തുകടക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി കയര്‍ക്കേണ്ടി വന്നുവെന്നും രാഹുല്‍ ഗാന്ധി അഭിമുഖത്തില്‍ പറയുന്നു.