മണിപ്പൂർ വിഷയത്തിൽ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ; ബിജെപി എംഎൽഎമാർ വാക്കൗട്ട് നടത്തി

single-img
31 July 2023

മണിപ്പൂരിൽ തുടരുന്ന വർഗീയ കലാപങ്ങളിൽ വിഷയത്തിൽ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ. ഇന്ന് സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രി സോവന്ദേബ് ചതോപാധ്യായ സഭയിൽ പ്രമേയം വായിച്ചു.

പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യയുടെ മണിപ്പൂർ സന്ദർശനത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ പ്രമേയം.”മണിപ്പൂരിൽ പ്രധാനമന്ത്രി ഒരു പ്രസ്താവന നടത്തണം, പ്രധാനമന്ത്രിക്ക് വിദേശ യാത്രകൾ നടത്താം, എന്നാൽ മണിപ്പൂരിലേക്ക് പോകാൻ കഴിയില്ല എന്നത് ലജ്ജാകരമായ കാര്യമാണ്,”- മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ, സമാധാനം പുനഃസ്ഥാപിക്കാൻ ഞങ്ങളെ (ഇന്ത്യ) അനുവദിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം ഇതിനെതിരെ ബിജെപി നിരയിലെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.

രൂക്ഷമായ എതിർപ്പുകൾക്കിടയിലും പ്രമേയം പാസാക്കിയതോടെ ബിജെപി എംഎൽഎമാർ സഭയിൽ നിന്ന് വാക്കൗട്ട് നടത്തുകയും മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾ പ്രമേയത്തിന്റെ പകർപ്പ് കീറി പ്രതിഷേധിക്കുകയും ചെയ്തു.
;