അമിത് ഷായുടെയും രാജ്നാഥ് സിംഗിന്റെയും മക്കള്‍ എന്താണ് ചെയ്യുന്നത്; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി


ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമിത് ഷായുടെയും രാജ്നാഥ് സിംഗിന്റെയും മക്കള്‍ എന്താണ് ചെയ്യുന്നതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. തനിക്ക് അറിയാവുന്നിടത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് നയിക്കുന്നത് അമിത് ഷായുടെ മകനാണ്. ബിജെപി ആദ്യം അവരുടെ നേതാക്കളെയും അവരുടെ മക്കള്‍ ചെയ്യുന്നതെന്താണെന്നും നോക്കണം.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ കൂടാതെ കുടുംബ രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളായ വേറെയും ചിലരുണ്ടെന്നും രാഹുല്‍ തിരിച്ചടിച്ചു. മിസോറാം സന്ദര്‍ശനത്തിനിടെയാണ് രാഹുലിന്റെ കടന്നാക്രമണം.
അതേസമയം തന്നെ, ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധം അംഗീകരിക്കാനാവില്ലെന്നും രാഹുല്‍ പ്രതികരിച്ചു.
എല്ലാത്തരം അക്രമങ്ങള്‍ക്കും കോണ്‍ഗ്രസ് എതിരാണ്. നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള ഒരു തരത്തിലുള്ള അക്രമത്തെയും അംഗീകരിക്കുന്നില്ല. അക്രമം ആരായാലും എങ്ങനെ നടത്തിയാലും ഞങ്ങള്‍ എല്ലാത്തരം അക്രമങ്ങളെയും എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.