എം വി ഗോവിന്ദനും പിണറായി വിജയനും എന്ത് കമ്മ്യൂണിസ്റ്റാണ്: വിഡി സതീശൻ
പട്ടിണികിടക്കുന്നവര്‍ ക്രിക്കറ്റ് കളികാണാൻ വരേണ്ടതില്ലെന്ന് പറഞ്ഞ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് വി ഡി സതീശന്‍. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശം സിപിഎമ്മിന് സംഭവിച്ച ജീര്‍ണതയെ തുടര്‍ന്നുണ്ടായ മാറ്റമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണത്തേയും വി ഡി സതീശന്‍ തള്ളികളഞ്ഞു. ‘പട്ടിണി കിടക്കുന്നവന്‍ കളി കാണാന്‍ വരേണ്ടെന്നാണ് കായിക മന്ത്രി പറഞ്ഞത്. അവിടെ എംവി ഗോവിന്ദന്‍ ജനങ്ങളുടെ വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുകയാണ്. എം വി ഗോവിന്ദനും പിണറായി വിജയനും എന്ത് കമ്മ്യൂണിസ്റ്റാണ്?’ എന്നും വി ഡി സതീശന്‍ ചോദിച്ചു.
അതേസമയം, ഇവിടെ പട്ടിണിക്കാരെല്ലാം കൂടി ചേര്‍ന്നിട്ടാണ് കളി കണ്ടുകൊണ്ടിരിക്കുന്നത്. പട്ടിണി കിടക്കുമ്പോള്‍ കളി ആസ്വദിക്കുക എന്നത് പ്രയാസമായിരിക്കും എന്നാണ് മന്ത്രി ഉദ്ദേശിച്ചതെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.