സരിൻ കോൺഗ്രസിലായിരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ചർച്ചയാക്കേണ്ടതില്ല: എ എ റഹീം


പാലക്കാട്ടെ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ചർച്ചയാക്കേണ്ടെന്ന് എ എ റഹീം എംപി.വിഡി സതീശനെ സുധാകരൻ വിളിച്ച പോലെയുള്ള വിഴുപ്പുകൾ ഉണ്ടാകും. അത് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സംസ്കാരമാണെന്നും എ എ റഹീം ആരോപിച്ചു.
പട്ടികയിലെ ഒടുവിലത്തെ ആളല്ല സരിൻ. കോൺഗ്രസ് ഇപ്പോൾ അഗ്നിപർവതത്തിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂർണമായും നവീൻ ബാബുവിനൊപ്പമാണ് സംസ്ഥാന സർക്കാരും സിപിഎമ്മും ഡിവൈഎഫ്ഐയും എന്ന് പറഞ്ഞ റഹീം പി പി ദിവ്യയെ തള്ളിപ്പറയുകയാണോ എന്ന ചോദ്യത്തിന് ഡിവൈഎഫ്ഐ ദിവ്യയെ ന്യായീകരിച്ചിട്ടില്ലെന്നും മറുപടി നൽകി.
പിപി ദിവ്യയ്ക്ക് ഒരു പ്രത്യേക പരിഗണനയും കൊടുത്തിട്ടില്ല. പ്രതികൾക്കൊപ്പം നിൽക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രോസിക്യൂഷന്റെ ശക്തമായ നിലപാടെന്നും റഹീം കൂട്ടിച്ചേർത്തു.